യുവ അഭിഭാഷകയെ മർദ്ദിച്ച കേസ് ; പ്രതി ബെയ്ലിൻ ദാസിന്റെ വിലക്ക് പിൻവലിച്ചു |Lawyer assault case

ബെയ്ലിന്‍ ദാസിന് നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാൻ അനുമതി.
Lawyer assault case
Published on

തിരുവനന്തപുരം : വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസിന് പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിന്‍വലിച്ച് കേരള ബാര്‍ കൗണ്‍സില്‍. ബെയ്ലിന്‍ ദാസിന് നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാനാണ് ബാര്‍ കൗണ്‍സിലിന്റെ അനുമതി.

അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് അനുസൃതമായി ആയിരിക്കും പ്രാക്ടീസ് ചെയ്യാനുള്ള അനുമതി. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്ലിന്‍ ദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ബാര്‍ കൗണ്‍സില്‍ നിലപാട് അറിയിച്ചത്.

കഴിഞ്ഞ മെയ് 13നാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ ശ്യാമിലിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസ് മര്‍ദ്ദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com