മലപ്പുറം: ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കത്തിൽ തന്ത്രപരമായ മൗനം പാലിച്ച് കോൺഗ്രസ്. അയോഗ്യതാ നീക്കം നിയമസഭയിൽ വരുമ്പോൾ മാത്രം പാർട്ടി നിലപാട് വ്യക്തമാക്കാമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു.(Laws are the same for everyone, AP Anil Kumar on Rahul Mamkootathil issue)
രാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ഭരണപക്ഷ എംഎൽഎയ്ക്കും പ്രതിപക്ഷ എംഎൽഎയ്ക്കും വെവ്വേറെ നിയമങ്ങളല്ല ഉള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുലിനെതിരായ നടപടികൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെങ്കിൽ അത് അനുവദിക്കില്ല.
സഭ തീരുമാനിക്കട്ടെ: അയോഗ്യതാ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടാൽ അന്ന് സാഹചര്യം പരിഗണിച്ച് പാർട്ടി തീരുമാനമെടുക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ മാസങ്ങൾക്ക് മുൻപേ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നുണ്ട്.