കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി ചട്ടങ്ങൾ രൂപീകരിക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി കർമസമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. കേരള ലീഗൽ സർവീസ് അതോറിറ്റി നൽകിയ ഹരജിയിൽ യുജിസിയെ ഹൈക്കോടതി കക്ഷിചേർത്തു.