
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാാക്കളായ വി, തട്ടിപ്പുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും സ്പാം കോളുകള്‍ക്കും എതിരെ ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്ന സമഗ്രമായ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള വി പ്രൊട്ടക്ട് അവതരിപ്പിച്ചു. നിര്‍മിത ബുദ്ധി അധിഷ്ഠിത വോയ്സ് സ്പാം കണ്ടെത്തല്‍ സംവിധാനവും തങ്ങളുടെ മുഖ്യ ശൃംഖലയ്ക്കായുള്ള നിര്‍മിത ബുദ്ധിയുടെ ശക്തിയോടെയുള്ള നെറ്റ് വര്‍ക്ക് പ്രതിരോധ, ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സംവിധാനവുമാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) വി അവതരിപ്പിച്ചത്.
വോയ്സ് സ്പാം കണ്ടെത്തല്‍, സൈബര്‍ പ്രതിരോധം, ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സംവിധാനം, എസ്എംഎസ് സ്പാം കണ്ടെത്തല്‍, അന്താരാഷ്ട്ര കോളിങ് ഡിസ്പ്ലേ തുടങ്ങി നിരവധി സംവിധാനങ്ങളാകും ഇവയിലുണ്ടാകുക. വര്‍ധിച്ചു കൊണ്ടിരിക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെയുള്ള സുരക്ഷാ നടപടികള്‍ ഒരേ കുടക്കീഴില്‍ അവതരിപ്പിക്കുന്നതാണ് പുതിയ സംവിധാനം.
രാജ്യം വന്‍ തോതില്‍ ഡിജിറ്റല്‍ രീതികള്‍ സ്വീകരിക്കുകയും ആഗോള തലത്തില്‍ കൂടുതല്‍ പ്രസക്തമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ശൃംഖല സംരക്ഷിക്കുന്നത് എന്നത്തേക്കാളും പ്രധാനപ്പെട്ടതായിരിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ചീഫ് ടെക്നോളജി ഓഫിസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു. നിര്‍മിതബുദ്ധിയുടേ പിന്തുണയോടെയുള്ള അത്യാധുനീക രീതികളാണ് വി പ്രൊട്ടക്ട് പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.