ലതികാ സുഭാഷ് കോട്ടയം ന​ഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി | lathika subash

തിരുനക്കരയിൽ 48-ാം ഡിവിഷനിൽ നിന്നാണ് ലതികാ സുഭാഷ് ജനവിധി തേടുക.
lathika subhash
Published on

കോട്ടയം: എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി. കോട്ടയം ന​ഗരസഭയിലെ തിരുനക്കര വാർ‍ഡിലാണ് മത്സരിക്കുക. തിരുനക്കരയിൽ 48-ാം ഡിവിഷനിൽ നിന്നാണ് ലതികാ സുഭാഷ് ജനവിധി തേടുക.

നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന വാർഡിലാണ് മുന്നണിയിലെ ഘടകകക്ഷിയായ എൻസിപിയിൽ നിന്നുള്ള നേതാവിനെ മത്സരിപ്പിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതിക കോൺഗ്രസുമായി അകന്നത്.

അന്ന് തലമുണ്ഡനം ചെയ്ത് ലതിക പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് ഇവരെ നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com