
തൃശൂർ: തൃശൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണു.തൃശൂർ അകമലയിലെ റെയിൽവേ ട്രാക്കിലാണ് അപകടം ഉണ്ടായത്.
ഇതോടെ തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ട്രാക്കിൽ വീണ മണ്ണും കല്ലും മാറ്റാൻ ശ്രമം തുടരുകയാണ്.മണ്ണ് മാറ്റാനായി മണ്ണ് മാന്തി യന്ത്രം സ്ഥലത്ത് എത്തിച്ചു.