വയനാട് : താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി രാജൻ രംഗത്തെത്തി. പൂർണ്ണമായും അടച്ച റോഡ് നിലവിൽ തുറക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോടാണ് പ്രതികരണം.
ഇത് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കണമെന്നും, സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂർണ്ണമായും തുറക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒൻപതാം വളവിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും, ഇന്ന് അധികൃതരെത്തി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.