കോഴിക്കോട് : മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് താമരശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ വീണ്ടും പാറക്കഷണങ്ങൾ ഇടിഞ്ഞു വീണിരിക്കുകയാണ്. (Landslide in Thamarassery Churam)
ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്‍റിന് സമീപം തന്നെയാണ് സംഭവം. ഇരു ഭാഗത്തും വാഹനങ്ങൾ പോകുന്നതിനിടെയാണ് പാറക്കഷ്ണം വന്നു വീണത്.
ഇത് ഒരു വാഹനത്തിൻ്റെ തൊട്ട് സമീപത്തായാണ് പതിച്ചത്. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്. ഇതിനിടയിലും വാഹനങ്ങൾ കടന്ന് പോവുകയാണ്. ഇന്നലെ രാത്രി 8.45ഓടെയാണ് ഇവിടെ ഗതാഗതം പുനഃസ്‌ഥാപിച്ചത്.