കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്ന് രാവിലെ സമ്പൂർണ്ണ സുരക്ഷാ പരിശോധന. അതിന് ശേഷം മാത്രമേ സാധാരണ ഗതിയിലുള്ള ഗതാഗതം ഉണ്ടാകൂ. (Landslide in Thamarassery Churam)
ഇന്നലെ രാത്രി 8.45 ഓടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടത്. മണ്ണും പാറകളും നീക്കം ചെയ്ത ശേഷം റോഡ് കഴുകി വൃത്തിയാക്കിയിരുന്നു.