കോഴിക്കോട് : താമരശേരി ചുരത്തിലെ ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കം ചെയ്യുന്നത് തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് നീളുമെന്നാണ് സൂചന. (Landslide in Thamarassery Churam)
ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതും വൈകും. ഉച്ചയോടെ ഇത് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.