കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ; രാത്രിയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം |landslide

ചെകുത്താൻ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്.
landslide
Published on

കണ്ണൂർ :കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഇതേ തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു.ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ അതിശക്തമായ മഴ ഉണ്ടായത്. തുടർന്ന് വൈകീട്ട് 7 മണിയോടെ പാൽച്ചുരത്തിലെ ചെകുത്താൻ തോടിന് സമീപം മണ്ണിടിയുകയായിരുന്നു.

ജെസിബി ഉൾപ്പടെ എത്തിച്ച് മണ്ണ് നീക്കൽ പുരോഗമിക്കുകയാണ്. റോഡിലുള്ള കല്ലും മണ്ണും പൂർണമായും നീക്കിയ ശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതുവഴിയുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

Related Stories

No stories found.
Times Kerala
timeskerala.com