അടിമാലി : ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. അരുണ്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.
വൈകുന്നേരത്തോടെ പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. ഈ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്. അപകടത്തിൽ രണ്ട് പേർ കുടുങ്ങിക്കിടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അരുണിനെ കണ്ടെത്തിയത്.
അരുണിന്റെ അരക്ക് താഴെ വരെ മണ്ണ് മൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ശക്തമായ മഴയും ഇടുങ്ങിയ വഴിയും കുത്തനെയുള്ള കയറ്റവുമാണ് വെല്ലുവിളിയായത്. ഇതുമൂലം രക്ഷാപ്രവര്‍ത്തനം അല്‍പ്പസമയത്തേക്ക് വൈകുകയും ചെയ്തു.