ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന കേന്ദ്രസൂചന; പാക്കേജ് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍

ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന കേന്ദ്രസൂചന; പാക്കേജ് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍

Published on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം കിട്ടില്ലെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മിച്ചമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ വീണ്ടും അറിയിച്ചു. അതിനിടെ 2,221 കോടി രൂപയുടെ പാക്കേജ് വേണമെന്ന് അവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ അമിത് ഷായ്ക്ക് നിവേദനം നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരില്‍ കണ്ടാണ് കേരള എംപിമാര്‍ ഒപ്പിട്ട നിവേദനം നൽകിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും 2221 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയര്‍ത്തിയായിരുന്നു നിവേദനം.

Times Kerala
timeskerala.com