കാസർഗോഡ് : ദേശീയപാതയിലേക്ക് വീരമലക്കുന്ന് ഇടിഞ്ഞു വീണ സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ. ചെറുവത്തൂരിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. (Landslide at Veeramala Kunnu)
അപകട മേഖലകളെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടും മേലധികാരികൾ അത് പരിഗണിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വീരമലക്കുന്നിൽ മണ്ണിടിയാൻ കാരണം വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.