താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിൽ ; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു |Thamarassery Pass

ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്.
landslide
Updated on

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സം ഉണ്ടായി.

വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.

കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com