കോഴിക്കോട് : നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആൾ മരിച്ചു. അപകടമുണ്ടായത് കെട്ടിട നിർമ്മാണത്തിന് വേണ്ടി മണ്ണിടിക്കുന്ന അവസരത്തിലാണ്. (Landslide accident in Kozhikode)
പരിക്കേറ്റ രണ്ടു തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.