തിരുവനന്തപുരം : തലസ്ഥാനത്ത് പ്രവാസി സ്ത്രീയുടെ ഭൂമി തട്ടിയെടുത്ത കേസിൽ മുഖ്യ കണ്ണിയായ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം അനന്തപുരി മണികണ്ഠനെ ബംഗളുരുവിൽ നിന്ന് പിടികൂടി. ഇയാളെ പോലീസ് കേസിൽ പ്രതി ചേർത്തിരുന്നു. (Land fraud case in Trivandrum )
മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. അമേരിക്കയിൽ താമസിക്കുന്ന ഡോറ എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.
വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത് ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ്.