"ആദിലയേയും നൂറയേയും അപമാനിക്കാനുള്ള യോഗ്യത ലക്ഷ്മിക്കില്ല; ഭർത്താവിനെതിരെ കള്ളക്കേസ് കൊടുത്തു, അമ്മായിയമ്മയെ മർദ്ദിച്ചു, പരുഷമായ പെരുമാറ്റം, ലക്ഷ്മി മെന്റലി അൺസ്റ്റേബിൾ"; സായ് കൃഷ്‌ണ | Bigg Boss

"മുൻ പങ്കാളിയുടെ ജീവിതം തുലച്ച്, അയാളുടെ കയ്യിൽ നിന്നും മാസപ്പടി കിട്ടാൻ കേസ് കൊടുത്തിരിക്കുകയാണ് ലക്ഷ്മി"
Sai Krishna
Published on

ബി​​ഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാര്ഥിയാണ് ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയുമായ വേദ് ലക്ഷ്മി എന്ന ലക്ഷ്മി ഹരികൃഷ്ണൻ. അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി എന്ന സിനിമയിലും സുപ്രധാന വേഷത്തിൽ ലക്ഷ്മി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സഹമത്സരാർത്ഥികളും ലെസ്ബിയൻ കപ്പിളുമായ ആദിലയേയും നൂറയേയും അപമാനിച്ച് ലക്ഷ്മി പറഞ്ഞ ചില വാക്കുകൾ വൈറലായിരുന്നു. വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ലാത്ത ഇവളുമാരെ താങ്ങേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന തരത്തിലാണ് ലക്ഷ്മി സംസാരിച്ചത്. ഈ പ്രസ്താവന വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി. എന്നാൽ ആദിലയേയും നൂറയേയും അപമാനിക്കാൻ ഒരു തരത്തിലും യോ​ഗ്യതയില്ലാത്തയാളാണ് ലക്ഷ്മിയെന്ന് സായ് കൃഷ്ണ പറഞ്ഞു.‍ ഒപ്പം മുൻ ഭർത്താവിനും കുടുംബത്തിനും ലക്ഷ്മി നൽകി കൊണ്ടിരിക്കുന്ന ടോർച്ചറിന്റെ വിവരങ്ങളും മുൻ ബി​ഗ് ബോസ് താരം കൂടിയായ സായ് കൃഷ്ണ പുറത്ത് വിട്ടു.

"വേദ് ലക്ഷ്മി ഇന്നലെ ആദിലയേയും നൂറയേയും കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. കുറച്ച് മുമ്പ് പേരോ, ഐഡന്റിറ്റിയോ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാളുടെ അക്കൗണ്ടിൽ നിന്നും എനിക്ക് കുറച്ച് മെസേജുകൾ വന്നു.

ആ മെസേജുകളിൽ കാര്യമുണ്ട്. ലക്ഷ്മിയെ കുറിച്ചുള്ളതാണ് മെസേജ്. അമ്പലപ്പുഴ എന്ന സ്ഥലത്ത് അന്വേഷിച്ചാൽ നിങ്ങൾക്ക് ഞാൻ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസ്യത ലഭിക്കുമെന്നും ആ വ്യക്തി പറഞ്ഞു. ആ​ദിലയേയും നൂറയേയും കുറിച്ച് വളരെ ചീപ്പായ കാര്യങ്ങൾ ലക്ഷ്മി പറഞ്ഞതുകൊണ്ട് ലക്ഷ്മിയുടെ യഥാർത്ഥ നിറം എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ് മെസേജ് അയക്കുന്നതെന്നും പറഞ്ഞു. ആ വ്യക്തി എനിക്ക് അയച്ച മെസേജുകൾ എന്താണെന്ന് ഞാൻ നിങ്ങളോട് പറയാം." - സായ് കൃഷ്ണ പറഞ്ഞു.

"യുകെ ലക്ഷ്മി എന്നാണ് മറ്റ് മത്സരാർത്ഥികൾ ലക്ഷ്മിയെ വിളിക്കുന്നത്. ലക്ഷ്മി യുകെയിൽ പോയത് സ്റ്റുഡന്റ് വിസയിലോ ജോലിക്കോ വേണ്ടിയല്ല. അവിടെ അധിക കാലം നിന്നിട്ടുമില്ല. സ്പോസ് വിസയിലാണ് പോയത്. പിന്നീട് ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായി. ഇപ്പോൾ ലക്ഷ്മി സിം​ഗിൾ പാരന്റാണ്. മാത്രമല്ല ദാമ്പത്യം തകർന്നശേഷം മുൻ പങ്കാളിക്ക് ലക്ഷ്മി കൊടുത്ത ടോർച്ചറിനെ കുറിച്ചും ഇപ്പോഴും ആ വ്യക്തിയെ ഇട്ട് വട്ടം കറക്കുന്നതിനെ കുറിച്ചും എല്ലാം മെസേജിലുണ്ട്. മുൻ പങ്കാളിയെ മാത്രമല്ല അയാളുടെ അമ്മയേയും അടക്കം ബുദ്ധിമുട്ടിക്കുന്നുണ്ട്. മറ്റൊരാളിൽ നിന്ന് കിട്ടിയ അറിവായതുകൊണ്ടാണ് വിശദമായി ഞാൻ ഇവിടെ ഒന്നും പറയാത്തത്. പക്ക സാഡിസ്റ്റാണ് ലക്ഷ്മി. എനിക്ക് വന്ന മെസേജുകൾ വായിച്ചപ്പോൾ അത് മനസിലായി. എന്റെ പിള്ളേരെ ഇനി ലക്ഷ്മി തൊട്ട് കഴിഞ്ഞാൽ എല്ലാം ഞാൻ അന്വേഷിച്ച് പുറത്ത് കൊണ്ടുവരും. മുൻ പങ്കാളിയുടെ ജീവിതം തുലച്ച് ഇപ്പോൾ അയാളുടെ കയ്യിൽ നിന്നും മാസപ്പടി കിട്ടാൻ കേസ് കൊടുത്തിരിക്കുകയാണ് ലക്ഷ്മി." - സായ് കൃഷ്ണ പറഞ്ഞു.

"ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മുൻ ഭർത്താവ് ലക്ഷ്മിയുടെ വിസ റദ്ദാക്കി. അവൾ ഇന്ത്യയിലേക്ക് തിരികെ വന്നു. അവളുടെ പെരുമാറ്റവും മനോഭാവവും എപ്പോഴും പരുഷമാണ്. തിരികെ വന്നിട്ടും അവൾ അവളുടെ വീട്ടിൽ പോയില്ല പകരം മുൻ ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിച്ചു. അവൾ മെന്റലി അൺസ്റ്റേബിളാണ്. ഭർത്താവിന്റെ അമ്മയെ മർദിക്കുകയും വീട്ടുപകരണങ്ങൾ ഭൂരിഭാഗവും തകർക്കുകയും ചെയ്തു. അമ്പലപ്പുഴ കോടതിയിൽ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് അന്വേഷിക്കാം. അവന്റെ വീട് അമ്പലപ്പുഴ ആമയിടയിലാണ്. അവളുടെ വീട് അമ്പലപ്പുഴ കരൂരിലും. അവളുടെ പെരുമാറ്റത്തെക്കുറിച്ച് അയൽക്കാരോട് ചോദിച്ചാലും മനസിലാകും.

ഭർത്താവ് മദ്യപാനിയാണെന്നും മയക്കുമരുന്നിനും സ്ത്രീകൾക്കും അടിമയാണെന്നും പറഞ്ഞ് അവൾ അവനെതിരെ വ്യാജ കേസ് ഫയൽ ചെയ്തു. അവൻ ഇപ്പോൾ എല്ലാം ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയുമായി ജീവിതം നയിക്കുകയാണ്. ജോലിയും മാറി. മുൻ ഭർത്താവിൽ നിന്നും വേർപിരി‍ഞ്ഞിട്ടും അവൾ ഇപ്പോഴും യുകെ ലക്ഷ്മിയെന്ന് അവകാശപ്പെടുന്നു. പക്ഷെ അവൾക്ക് വിസ പോലും ഇല്ലെന്നാണ് ലക്ഷ്മിയുടെ മുൻ കാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയ ആൾ അയച്ച മെസേജിൽ ഉള്ളത്." - സായ് കൃഷ്ണ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com