കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗം ഭേദമായതിനെ തുടർന്ന് ഇയാൾ ആശുപത്രി വിട്ടു. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.(Lakshadweep native diagnosed with amoebic encephalitis in Kochi discharged from hospital)
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ കർശന നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ രണ്ടാം വകഭേദമാണ് എന്നും അധികൃതർ അറിയിച്ചു.
ഈ വർഷം ഒക്ടോബറിൽ മാത്രം അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത് വലിയ വെല്ലുവിളിയായിരുന്നു ഉയർത്തിയത്. ഒക്ടോബറിൽ 12 പേരാണ് രോഗം മൂലം മരണപ്പെട്ടത്. ഇതേ കാലയളവിൽ 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന രോഗ കണക്കായിരുന്നു ഒക്ടോബറിൽ രേഖപ്പെടുത്തിയത്.