ശബരിമലയിൽ ദര്‍ശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി

ശബരിമലയിൽ ദര്‍ശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി
Published on

തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷിതമായ മകരജ്യോതി ദ൪ശനം നടത്തി ലക്ഷങ്ങൾ മലയിറങ്ങി. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളിലായിരുന്നു ഈ വർഷത്തെ മകരവിളക്ക് നടന്നത്. സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവന്റെ നേതൃത്വത്തിൽ പൊലീസിന്റെയും ദേവസ്വം ബോ൪ഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയ൪ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാ൯ സാധിച്ചതോടടെ മകരവിളക്ക് ദ൪ശനം സുഗമമായതിനൊപ്പം തുട൪ന്നുള്ള തിക്കും തിരക്കും ഒഴിവാക്കാനും സാധിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ ക്യാമ്പ് ചെയ്ത ഭക്തരുടെ സുരക്ഷയ്ക്ക് വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മകരവിളക്ക് വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്‌സും വനംവകുപ്പും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി.

Related Stories

No stories found.
Times Kerala
timeskerala.com