തൊഴിൽ പീഡനം ; ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദേശം
minister shivankutty
Published on

കൊച്ചി : കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടപെട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

കൃത്യമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന കേരളത്തിൽ പ്രാകൃതമായ നടപടിയാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം നടപടികൾ ഒരുകാരണവശാലും വച്ചുപുലർത്തില്ല. വിഷയം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് തേടുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാർ കൊടിയ പീഡനം നേരിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com