മലപ്പുറം : കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവത്തിൽ മുൻ ജനറൽ മാനേജർ അറസ്റ്റിൽ. അമാന ആശുപത്രിയിലെ മുൻ ജനറൽ മാനേജരായ അബ്ദുൾറഹ്‌മാൻ ആണ് തിരൂർ പോലീസിൻ്റെ കസ്റ്റഡിയിലായത്. (Kuttippuram hospital nurse death case )
ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ചത് അമീനയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് ഇന്നലെ വൈകുന്നേരത്തോടെയാണ്.