
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിദഗ്ദർ ഉൾപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തക സംഘം ദേശീയ പാതയുടെ തകർച്ച നേരിട്ട കൊളപ്രം കൂരിയാട് മേഖലകൾ സന്ദർശിക്കുകയുണ്ടായി. തികച്ചും ചെളി നിറഞ്ഞതും തീർത്തും ബലഹിനവുമായ വയൽപ്ര ദേശവും നീർച്ചോലകളും ഉൾപ്പെട്ട പ്രദേശത്ത് ഭൂമിയുടെ ബലക്ഷമത പരിശോധിക്കാതെ പാത നിർമ്മിച്ചതാണ് വമ്പിച്ച ദുരന്തത്തിലേക്ക് നയിച്ചതെന്ന് പഠനസംഘം വിലയിരുത്തി.
ഇപ്പോൾ വയഡക്ട് നിർമ്മിക്കുന്നത് പോലും അശാസ്ത്രീയമാണെന്നും , കൊളപ്രം മുതൽ കൂരിയാട് വരെയുള്ള 800 മീറ്ററിലധികം ദൈർഘ്യത്തിൽ വയസക്ട് നിർമ്മിച്ചാൽ മാത്രമേ ദേശീയ പാത ബലപ്രദമായി ഉപയോഗിക്കാനാവൂ എന്ന് പഠന സംഘം അഭിപ്രായപ്പെട്ടു'. കൂരിയാട് കടലുണ്ടിപുഴക്ക് കുറകെ നിലവിലുള്ള പാലം ബലപ്പെടുത്തിയാണ് ദേശീയ പാതക്കായി ഉപയുക്തമാക്കുന്നത്. ഇത് കേവലം രണ്ടുവരി പാതയാണ്. ഇവിടെ ഒരു ഭാഗത്തേക്ക് മൂന്നവരി എന്ന തത്വം ബലി കഴിച്ചിരിക്കയാണ്. ഇത് മാററി ഇവിടെയും മൂന്ന്
വരിയിൽ ഗതാഗതം നടത്തുന്നതിന് സാധ്യമായ രീതിയിൽ പുതിയ പാലം നിർമ്മിക്കേണ്ടതുണ്ട്. കൂടാതെ ഇവിടെ സർവ്വീസ് റോഡ് ഇല്ല എന്നത് ജനത്തെ കൂടുതൽ ദുരിതത്തിലാക്കും ' .
പുതിയ പാലം പണിയുന്നതിന് നിർമ്മിച്ച പുളിമൂട്ടിലെ മണ്ണും ഇതര വസ്തുക്കളും നീക്കം ചെയ്യാത്തിനാൽ ഏതാണ്ട് അര ഏക്കറിലധികം ഭൂമി കടലുണ്ടിപ്പുഴയിലേക്ക് ഇടഞ്ഞു . പാലത്തിനടിയിൽ ഈ മണ്ണ് നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് ക്രമപ്പെടുത്തി തീരം ഇടിയുന്നതിന് ശാശ്വത പരിഹാരം ഉണ്ടാക്കമെന്നും പഠന സംഘം ആവശ്യപ്പെട്ടു. നിലവിൽ വയസക്ട പണിയുന സ്ഥലത്ത് പോലും പാതയുടെ ഇരുവശത്തും ഉള്ള ജലം ഒഴുകിപ്പോകുന്നതിന് കൃത്യമായ ഓടകൾ ഇല്ല. മേഘ വിസ്പോടനം സാധാരണ സംഭവമായി ഭവിക്കുന്ന ഈ കാലത്ത് മഴ വെള്ളം പുഴയിലേക്ക് ഒഴുകുന്നതിന്നാവശ്യമായ നീളവും വീതി കൂടിയതുമായ കൂടുതൽ ഓടകൾ നാർമ്മിക്കണമെന്നും പാലം ബലപ്പെടുത്തി അതിൻറെ കാര്യക്ഷമത NIT ശാസ്ത്രജ്ഞരെ കൊണ്ട് പഠന വിധേയമാക്കണമെന്നും ദേശീയ പാത ഇടിഞ്ഞതിനെക്കുറിച്ചും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കുന്നതിനുമായ പരിസ്ഥിതി - ശാസ്ത്ര - സാമ്പത്തിക വിദഗ്ദർ ഉൾപ്പെട്ട വിദഗ്ദ സംഘം സാമൂഹ്യ പരിശോധന നടത്തണമെന്നും പഠന സംഘം ആവശ്യപ്പെട്ടു.
ഇത്തരംവിഷയങ്ങ NHA അധികൃതരുടേയും സർക്കാറിന്റേയും പൊതുജനങ്ങളുടേയും സമക്ഷം അവതരിപ്പിക്കുന്നതാണെന്നും സംഘം വ്യക്തമാക്കി. പഠന സംഘത്തിൽ ഹേമരാജ്,അഡ്വ : പി എ പൗരൻ ,ഇ.പി അനിൽ ,ടി വി രാജൻ ,ജമാലുദീൻ എക്സൽ ,അൻവർഷരീഫ് , ശങ്കരനാരായണൻ ,എന്നിവർകൊപ്പം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ,പരിസരവാസികളായ അലിഅക്ബർ മറ്റുപ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു