തൃശൂർ : കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മർദ്ദനങ്ങൾ നടന്നത് കമ്മീഷണർ അങ്കിത് അശോകന്റെ കാലഘട്ടത്തിലാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് അനിൽ അക്കര. എന്തുകൊണ്ടാണ് പരാതികൾ ലഭിച്ചിട്ടും കമ്മീഷണർ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. (Kunnamkulam custodial beating case)
സമഗ്ര അന്വേഷണം വേണമെന്നും, തൃശ്ശൂർ പൂരംകലക്കൽ വിഷയത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവന്നും അദ്ദേഹം ആരോപിച്ചു. എ ഡി ജി പി എം ആർ അജിത് കുമാറാണ് അദ്ദേഹത്തിൻ്റെ സംരക്ഷകനെന്നും അനിൽ അക്കര പറഞ്ഞു.