
മലപ്പുറം: കേരളത്തിൽ ഈയടുത്തായി ഉയർന്ന് വന്ന ഒരുപാട് വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഒരു വിശദീകരണം കൊണ്ടോ, പത്രസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങൾ അല്ല ഇതൊക്കെ. എം.ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. പിവി അൻവറിന്റെ പ്രവേശനം യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ടതാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരുപോലെ ചർച്ച ചെയ്യേണ്ട വിഷയമാണ്. മലപ്പുറം ജില്ലയിലുണ്ടായ പൊലീസിലെ പ്രശ്നങ്ങൾ മുസ്ലിം ലീഗ് മുൻപേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താമീർ ജിഫ്രിയുടെ കേസ് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ലീഗ് നേരത്തെ പറഞ്ഞതാണ്. സ്വർണ്ണ കള്ളക്കടത്തിൽ ഡാൻസാഫിനെ വെള്ള പൂശിയിട്ട് കാര്യം ഇല്ല.