Kunchacko Boban : 'കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാൻ മുൻഗണന വേണം': ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി ഉദ്ഘാടനം ചെയ്ത് കുഞ്ചാക്കോ ബോബൻ

ഇപ്പോൾ വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ജയിലുകളിൽ ആണ് ലഭിക്കുന്നതെന്നും അതിന് മാറ്റം വരുത്തണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Kunchacko Boban : 'കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാൻ മുൻഗണന വേണം':  ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി ഉദ്ഘാടനം ചെയ്ത് കുഞ്ചാക്കോ ബോബൻ
Published on

കൊച്ചി : ഉമ തോമസ് എം എൽ എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സുഭിക്ഷം തൃക്കാക്കര’ എന്ന പദ്ധതി ഉദ്‌ഘാടനം ചെയ്ത് നടൻ കുഞ്ചാക്കോ ബോബൻ. ഇവിടുത്തെ 28 സർക്കാർ, എയ്ഡഡ് എൽ പി, യു പി സ്‌കൂളുകളിലെ 7081 കുട്ടികൾക്ക് വേണ്ടിയുള്ള പ്രഭാത ഭക്ഷണ പദ്ധതിയാണ് ഇത്. (Kunchacko Boban in Kochi event)

ടി തോമസ് ഫൗണ്ടേഷൻ്റെ സഹകരണത്തിൽ ബി പി സി എല്ലിൻ്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപ ചിലവിൽ 165 അധ്യയന ദിനങ്ങൾക്കായി ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്പോൾ വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ജയിലുകളിൽ ആണ് ലഭിക്കുന്നതെന്നും അതിന് മാറ്റം വരുത്തണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാൻ സർക്കാർ മുൻഗണന വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com