

തിരുവനന്തപുരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമം. ജനകീയ പ്രതിഷേധത്തെത്തുടർന്ന് ഡോ. ശശി തരൂർ എം.പി നാഷണൽ ഹൈവേ അതോറിറ്റി (NHAI) ചെയർമാൻ സന്തോഷ് കുമാർ യാദവുമായി നടത്തിയ ചർച്ചയിലാണ് അണ്ടർപാസിന്റെ വിസ്തീർണം വർദ്ധിപ്പിക്കാൻ തീരുമാനമായത്.(Kumarichantha underpass dispute resolved, Shashi Tharoor MP's intervention was decisive)
അണ്ടർപാസിന് 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ നിർമ്മിക്കും. ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിരുന്ന 20 മീറ്ററിന്റെ ഒറ്റ സ്പാൻ എന്ന പദ്ധതിയാണ് ഇപ്പോൾ വിപുലീകരിച്ചത്. നേരത്തെ 20 മീറ്ററിന്റെ 3 സ്പാനുകൾ എന്ന വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് അപര്യാപ്തമാണെന്ന ജനകീയ സമിതിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് പുതിയ മാറ്റം.
പ്രദേശവാസികൾ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. ദേശീയപാത നിർമ്മാണം തടസ്സപ്പെടുന്ന സാഹചര്യം വന്നതോടെയാണ് എം.പി എൻ.എച്ച്.എ.ഐ ചെയർമാനുമായി ആശയവിനിമയം നടത്തിയത്.