
കുടുംബശ്രീ ജില്ലാ മിഷന്റെ ആരോഗ്യകര്‍ക്കിടകം ക്യാമ്പയിന് തുടക്കമായി. കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യൂ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസത്തിലെ മാനസിക ശാരീരിക ആരോഗ്യ പരിപാലനം വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കര്‍ക്കിടക മാസത്തിലെ പ്രത്യേകതകള്‍, ചരിത്രപരവും സാംസ്‌കാരികപരവുമായ കാഴ്ച്ചപ്പാടുകള്‍, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഭക്ഷണ രീതികള്‍, കര്‍ക്കിടക രുചിക്കൂട്ടുകള്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, കര്‍ക്കിടക കഞ്ഞി - പത്തിലത്തോരന്‍ - ഔഷധകൂട്ടുകള്‍ എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രതീഷ് കുമാര്‍ അധ്യക്ഷനായി. കൊല്ലം സിഐടിയു ഭവനില്‍ നടന്ന ക്ലാസിന് ഡോ. ഷെറിന്‍ നേതൃത്വം നല്‍കി. ജൂലൈ 18നു കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാതല കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിക്കും. സിഡിഎസ് തലത്തിലും ബോധവത്കരണവും ഫെസ്റ്റുകളും നടത്തും. പൊതുജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുക, കുടുംബശ്രീയുടെ പോഷക ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, സംരംഭകര്‍ക്ക് വരുമാന മാര്‍ഗം സൃഷ്ടിക്കുകയാണ് ലക്ഷ്യം.