കുടുംബശ്രീ ബി ടു ബി മീറ്റ് ഡിസംബര്‍ 15 ന് | Kudumbashree

ഡിസംബര്‍ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും
Kudumbashree
Updated on

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ്-ടു-ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ പ്രദര്‍ശനം, വിതരണക്കാര്‍ക്ക് പുതിയ ബിസിനസ് സഹകരണങ്ങള്‍, ഇടപാടുകള്‍, വിപണന സാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യം. സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വിതരണക്കാരുടെ പങ്കാളിത്ത്വം ജില്ലയിലെ പ്രാദേശിക സംരംഭങ്ങള്‍ ശക്തിപ്പെടുത്തി വിപണി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ബി ടു ബി മീറ്റ് പ്രയോജനപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9947310925 നമ്പറില്‍ ബന്ധപ്പെടാം. (Kudumbashree)

Related Stories

No stories found.
Times Kerala
timeskerala.com