

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) രജിസ്ട്രാർ ഡോ. എ. പ്രവീണിനും പരീക്ഷാ കൺട്രോളർ ഡോ. അനന്ത രശ്മിക്കും പുനർനിയമം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദ് തള്ളി. (KTU)
പരീക്ഷ കൺട്രോളറുടെ കാലാവധി ജനുവരി 24നും രജിസ്ട്രാറുടേത് ചൊവ്വാഴ്ചയും അവസാനിച്ചു. സർക്കാർ നിർദേശം നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ വി.സി ഉത്തരവിട്ടു.