കെ.ടി. ജലീലിനെതിരെ രൂക്ഷവിമർശനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍

ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ തുറന്നടിച്ചു.
legislative assembly
Published on

തിരുവനന്തപുരം: കെ.ടി. ജലീല്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതാണ് സ്പീക്കറെ പ്രകോപിതനാക്കിയത്.

ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമാണ് . ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ തുറന്നടിച്ചു.

സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയില്‍ ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടർന്നത്.സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടിട്ടും ജലീല്‍ സഹകരിച്ചില്ല.ഇതോടെ എംഎല്‍എയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com