മലപ്പുറം : പി കെ ഫിറോസ് കള്ളപ്പണ ഇടപാടുകാരനാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കെ ടി ജലീല്‍. റിവേഴ്‌സ് ഹവാലയാണ് നടത്തുന്നത് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി.
‘നേരത്തെ ഫോണ്‍ ഹവാല നടത്തിയയാളാണ് പി കെ ഫിറോസ്. ഫിറോസ് എന്തിനാണ് ബിനാമികളെ വച്ച് ബിസിനസ്സ് നടത്തുന്നത്. സ്വന്തം പേരില്‍ തന്നെ ബിസിനസ്സ് നടത്താമല്ലോ. അഞ്ചേകാല്‍ ലക്ഷം രൂപയാണ് ദുബായില്‍ നിന്ന് ശമ്പളമായി കിട്ടുന്നത്. ഇത്രയും ശമ്പളം ലഭിക്കാനുള്ള എന്ത് ജോലിയാണ് ഫിറോസ് അവിടെ ചെയ്യുന്നതെന്നും’ കെ ടി ജലീല്‍ ചോദിച്ചു.