Youth Congress : 'ഫിറോസ് - ഷാഫി - രാഹുൽ ത്രയം, വയനാട് ഫണ്ടും സ്വാഹ!': KT ജലീൽ

വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ 30 വീടുകൾ കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത് എന്നും, അതിനായി പൊതുജനങ്ങളിൽ നിന്ന് പണവും പിരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
KT Jaleel against Youth Congress
Published on

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കെ ടി ജലീൽ രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. യൂത്ത് ലീഗുമായുള്ള സമ്പർക്കത്തിൽ ഫണ്ട് മുക്കൽ യൂത്ത് കോൺഗ്രസ്സും പഠിച്ചുവെന്നും, ഫിറോസ്-ഷാഫി-രാഹുൽ ത്രയം വലതുപക്ഷ യുവജന സംഘടനാ നേതൃത്വങ്ങളെ മാഫിയാ വൽക്കരിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KT Jaleel against Youth Congress)

വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ 30 വീടുകൾ കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത് എന്നും, അതിനായി പൊതുജനങ്ങളിൽ നിന്ന് പണവും പിരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

"വീടുകൾ പണിയാനുള്ള സ്ഥലം കണ്ടെത്താൻ പോലും അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. യൂത്ത് ലീഗിൻ്റെ കത്വ ഫണ്ട് പോലെ, ദോതി ചാലഞ്ച് പോലെ യൂത്ത് കോൺഗ്രസിൻ്റെ വയനാട് ഫണ്ടും സ്വാഹ!!!" കെ ടി ജലീൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com