മലപ്പുറം : പി കെ ഫിറോസിനെതിരെ രേഖകൾ പുറത്ത് വിട്ട് കെ ടി ജലീൽ എം എൽ എ. ഭൂമി വാങ്ങിയത് സംബന്ധിച്ച രേഖയാണ് അദ്ദേഹം പുറത്ത് വിട്ടത്. സമൂഹ മാധ്യമത്തിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. (KT Jaleel against PK Firos)
റബ്ബേ റബ്ബേ രേഖയിതാ!
ഭൂമി വാങ്ങിയ രേഖയിതാ!
പച്ചക്കള്ളം പറയരുതേ!
സാക്ഷാൽ "റബ്ബ്" പൊറുക്കൂലാ! എന്നാണ് ജലീൽ പറഞ്ഞത്.
പുറത്തുവിട്ടിരിക്കുന്നത് 2016 ഫെബ്രുവരി 22ന് ജില്ലാ കളക്ടർ ഒപ്പിട്ട രേഖയാണ്. ഭൂമിയേറ്റെടുപ്പ് വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് തയ്യാറാണോയെന്ന് പി കെ ഫിറോസ് ജലീലിനെ വെല്ലുവിളിച്ചിരുന്നു.