മലപ്പുറം : കെ ടി ജലീലും പി കെ ഫിറോസും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. മറുപടിയുമായി പി കെ ഫിറോസ് രംഗത്തെത്തിയതിന് പിന്നാലെ കെ ടി ജലീൽ വീണ്ടും സമൂഹ മാധ്യമത്തിലൂടെ ആക്രമണം നടത്തുകയാണ്. (KT Jaleel against PK Firos)
പട്ടാമ്പിക്കടുത്ത കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കൻ ഷോപ്പ് തൻ്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയെന്നാണ് അദ്ദേഹം പറഞ്ഞത്. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും അദ്ദേഹത്തെ നന്ദി പറഞ്ഞു.
"കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. "ധോത്തി ചലഞ്ചിൽ" പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.