മലപ്പുറം : പി കെ ഫിറോസിൻ്റെ സഹോദരൻ ബുജൈറിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കെ ടി ജലീൽ എം എൽ എ. മയക്കുമരുന്ന് വിൽക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും പാർട്ടിയായി മുസ്ലിം ലീഗ് മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്. (KT Jaleel against Muslim League)
വർഷങ്ങളായി ബുജൈർ രാസലഹരി ഉപയോഗിക്കുന്നുവെന്നും എന്ത് കൊണ്ടാണ് ഫിയോസ് ഇക്കാര്യം പോലീസിനെ അറിയിക്കാത്തതെന്നും ജലീൽ ചോദിച്ചു. ഫിറോസിൻ്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നും അദ്ദേഹം ചോദിച്ചു.