
കോട്ടയം :കേരളത്തിലെ ചില സ്‌കൂളുകളിൽ നടക്കുന്ന പാദപൂജ പോലെയുള്ള സംഭവങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. (KSU's complaint to CM)
മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചത് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആണ്. ഇത്തരം അപരിഷ്‌കൃതമായ സംഭവങ്ങൾ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് നടക്കുന്നതെന്ന് പരാതിയിൽ പരാമർശിക്കുന്നു.