കാസർഗോഡ് : കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലെടുത്തു. കാസർഗോഡാണ് സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യത ഉള്ളതിനാലാണ് ഈ നീക്കം. ഇത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. (KSU - Youth Congress leaders in Police custody)
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കെഎസ്‍യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന് എന്നിവരെ പോലീസ് പിടികൂടി.
യൂത്ത് കോൺഗ്രസ് കാസർഗോഡ്ജില്ലാ സെക്രട്ടറിമാരായ മാർട്ടിൻ ബളാൽ, രതീഷ് രാഘവൻ, ഷിബിൻ, വിനോദ് കള്ളാർ എന്നിവരെയും, യൂത്ത് കോൺഗ്രസ് ഉദൂമ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീജിത്ത്, സെക്രട്ടറിമാരായ സുധീഷ്, സുശാന്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്ല്യോട്ട് വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ എന്നിവരെയും കരുതൽ തടങ്കലിലെടുത്തു.