കോട്ടയം : കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചങ്ങനാശേരിയിൽ സംഘർഷമുണ്ടായി. ഇന്നലെ വൈകുന്നേരമാണ് കോൺഗ്രസ് പാർട്ടി ഓഫീസിന് മുന്നിൽ ഇവർ ഏറ്റുമുട്ടിയത്. (KSU - Youth Congress clash in Kottayam )
ഇത് എസ് ബി കോളേജ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്. കെ എസ് യു ജില്ലാ അധ്യക്ഷൻ നൈസാം അടക്കമുള്ളവരെ മർദ്ദിച്ച് താഴെയിടുകയുണ്ടായി.
ഏറ്റുമുട്ടൽ ഉണ്ടായത് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഡെന്നിസ് ജോസഫിൻ്റെ നേതൃത്വത്തിൽ ഉള്ളവരും, എസ് ബി കോളേജിലെ കെ എസ് യു പ്രവർത്തകരും തമ്മിലാണ്.