

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തു. സർവകലാശാലാ സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് കെഎസ്‌യുവിന്റെ പ്രധാന ആരോപണം.(KSU suspends classes in colleges under the Technical University today, Protest against the syndicate)
സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുകൾ ചട്ടവിരുദ്ധമായി മാറ്റിവെക്കാനും അട്ടിമറിക്കാനും സിൻഡിക്കേറ്റ് ശ്രമിക്കുന്നുവെന്ന് കെഎസ്‌യു ആരോപിക്കുന്നു.
വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളുമായും സർവകലാശാലാ ഭരണവുമായും ബന്ധപ്പെട്ട കോടതി വിധികൾ നടപ്പിലാക്കാൻ സിൻഡിക്കേറ്റ് തയ്യാറാകുന്നില്ല എന്നും പ്രതിഷേധക്കാർ പറയുന്നു.