Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaവായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രി: വീണ ജോർജിന് ട്രോഫിയും നെക്ക്...

വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രി: വീണ ജോർജിന് ട്രോഫിയും നെക്ക് കോളറും പാഴ്‌സലയച്ച് KSU | Veena George

🎙️ Latest Podcast

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു. ‘വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡ്’ എന്ന പേരിൽ ട്രോഫിയും നെക്ക് കോളറുമാണ് ഇവർ മന്ത്രിക്കു തപാൽ വഴി അയച്ചു നൽകിയത്.(KSU sends trophy and neck collar to Veena George)

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കണ്ണൂരിൽ നിന്ന് മന്ത്രിക്ക് ട്രോഫി അയച്ചത്. വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് മന്ത്രി ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെ.എസ്.യു ആരോപിച്ചു. സംസ്ഥാനത്തെ ആരോഗ്യരംഗം ഐ.സി.യുവിൽ ആയതുകൊണ്ടാണ് തങ്ങൾ കരിങ്കൊടിയുമായി തെരുവിലിറങ്ങുന്നതെന്ന് ഇവർ പറഞ്ഞു.

മന്ത്രിക്ക് നൽകിയ ചികിത്സ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.