ആലപ്പുഴ : പോലീസ് മർദ്ദനങ്ങളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു, ആലപ്പുഴ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ഇതുവരെയും നടപടി എടുക്കാത്തതിൽ പ്രതിഷേധമുയർത്തി കൂടിയായിരുന്നു ഈ മാർച്ച്. (KSU protest on Police brutality)
ഇതിനിടെ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായി. ബാരിക്കേഡ് കടന്ന് അകത്തേക്ക് കയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.