Kerala
KSU : പോലീസ് മർദ്ദനം : നിയമസഭയിലേക്ക് KSU നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും ഇവർ പിരിഞ്ഞു പോയില്ല. മാർച്ച് നടത്തിയത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം എന്നാവശ്യപ്പെട്ടാണ്.
തിരുവനന്തപുരം : പോലീസിൻ്റെ മർദനത്തിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ പ്രകടനത്തിൽ സംഘർഷമുണ്ടായി. പ്രവർത്തകർ പൊലീസിന് നേർക്ക് കമ്പും കല്ലും എറിഞ്ഞു. (KSU protest against CM)
ഇതേത്തുടർന്ന് പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും ഇവർ പിരിഞ്ഞു പോയില്ല. മാർച്ച് നടത്തിയത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം എന്നാവശ്യപ്പെട്ടാണ്.