കോഴിക്കോട്: സമരങ്ങൾ തടഞ്ഞാൽ പോലീസിന്റെ തലയടിച്ച് പൊട്ടിക്കുമെന്ന് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഭീഷണി.
ഡിസിസി പ്രസിഡൻ്റ് കെ പ്രവീണ്‍ കുമാറിന്റെ നിരാഹാര സമരത്തിനിടെയാണ് ഭീഷണി പ്രസംഗം നടത്തിയത്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി.
തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തിലും വി.ടി.സൂരജ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു