നാളെ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത കെഎസ്‌യു |KSU Bandh

കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
KSU bandh
Published on

തിരുവനന്തപുരം : വ്യാഴാഴ്ച (26-06-25) തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.കേരള സര്‍വകലാശാലയെ കാവിവത്കരിച്ച ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ളവർക്കെതിരെ ഉണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്.

അതേ സമയം, ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാൻ വന്നപ്പോൾ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്നും ഗവർണർ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com