തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നിഹാൽ റഹ്മാൻ ആണ് പരാതി നൽകിയത്.
ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ ഗണേഷ്, അസ്‌ലം, അൽ അമീൻ എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ കോടതിയിൽ ഹാജരാക്കിയത്.
സംഭവത്തിൽ ഷാജഹാനെ സ്ഥലംമാറ്റികൊണ്ട് വകുപ്പ് തല നടപടി എടുത്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.