തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര അവധി ദിവസങ്ങളിലെ യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഈ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 19, 2025 മുതൽ 2026 ജനുവരി 5 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നിലവിലെ സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.(KSRTC with special services for Christmas and New Year)
ബെംഗളൂരുവിൽ നിന്ന്: 19.45, 20.15, 21.15, 23.15 സമയങ്ങളിൽ കുട്ട, മാനന്തവാടി വഴി കോഴിക്കോട്ടേക്ക് നാല് സൂപ്പർ ഫാസ്റ്റ് (SF) സർവീസുകൾ ഉണ്ടാകും. 20.45ന് മൈസൂർ, കുട്ട വഴി മലപ്പുറത്തേക്കും, 17.00ന് മൈസൂർ വഴി സുൽത്താൻ ബത്തേരിയിലേക്കും സർവീസുകൾ ഉണ്ട്.
കോയമ്പത്തൂർ, പാലക്കാട് വഴിയുള്ള പ്രധാന സർവീസുകൾ: 19.15ന് തൃശ്ശൂരിലേക്കും, 18.30, 19.30 (S/Dlx.), 19.45 (Multi Axle) സമയങ്ങളിൽ എറണാകുളത്തേക്കും സർവീസുകൾ ഉണ്ട്. കൂടാതെ, 17.30ന് കൊല്ലം (S/Dlx.), 18.20ന് കൊട്ടാരക്കര (AC Seater), 18.00ന് പുനലൂർ (S/Dlx.), 19.10ന് ചേർത്തല (S/Dlx.), 19.30ന് ഹരിപ്പാട് (S/Dlx.), 19.10, 19.50 സമയങ്ങളിൽ കോട്ടയം (S/Exp.), 19.20ന് പാലാ (S/Dlx.) എന്നിവിടങ്ങളിലേക്കും അധിക സർവീസുകൾ ഉണ്ടാകും.
വടക്കൻ കേരളത്തിലേക്ക് ഇരിട്ടി, മട്ടന്നൂർ വഴി: 20.30, 21.45 (SF), 21.15 (S/Dlx.) സമയങ്ങളിൽ കണ്ണൂരിലേക്കും, ചെറുപുഴ വഴി 22.00 (S/Dlx.), 22.10 (S/Exp.) (ഒന്നിടവിട്ട ദിവസങ്ങളിൽ) സമയങ്ങളിൽ പയ്യന്നൂരിലേക്കും 21.40ന് കാഞ്ഞങ്ങാടേക്കും (S/Dlx.) സർവീസുകൾ ഉണ്ട്. 19.30ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് മൾട്ടി ആക്‌സിൽ സർവീസും ഉണ്ടാകും.
ചെന്നൈയിൽ നിന്ന് 18.30ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും, 19.30ന് സേലം, കോയമ്പത്തൂർ വഴി എറണാകുളത്തേക്കും (S/Dlx.) സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് കോഴിക്കോട് നിന്ന് 20.15, 21.45, 22.15, 22.30 സമയങ്ങളിൽ മാനന്തവാടി, കുട്ട വഴി നാല് SF സർവീസുകൾ ഉണ്ടാകും. 20.00ന് മലപ്പുറത്ത് നിന്നും (SF), 20.00ന് സുൽത്താൻ ബത്തേരിയിൽ നിന്നും (SF) സർവീസുകൾ ഉണ്ട്. തൃശ്ശൂർ, എറണാകുളം മേഖലയിൽ നിന്ന്: 21.15ന് തൃശ്ശൂർ (S/Exp.), 19.00, 19.30 (S/Dlx.), 20.00 (Multi Axle) സമയങ്ങളിൽ എറണാകുളത്ത് നിന്നും കോയമ്പത്തൂർ, സേലം വഴി സർവീസുകൾ ഉണ്ട്.
തെക്കൻ കേരളത്തിൽ നിന്ന് 18.00ന് കൊല്ലം (S/Dlx.), 15.10ന് പുനലൂർ (S/Dlx.), 17.20ന് കൊട്ടാരക്കര (S/Dlx.), 17.30ന് ചേർത്തല (S/Dlx.), 17.40ന് ഹരിപ്പാട് (S/Dlx.), 18.10, 18.30 സമയങ്ങളിൽ കോട്ടയം (S/Exp.), 19.00ന് പാലാ (S/Dlx.) എന്നിവിടങ്ങളിൽ നിന്നും കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിലേക്ക് സർവീസുകൾ ഉണ്ടാകും.
വടക്കൻ കേരളത്തിൽ നിന്ന് 20.10, 21.40 (SF), 21.30 (S/Dlx.) സമയങ്ങളിൽ കണ്ണൂരിൽ നിന്നും, 20.15 (S/Dlx.), 20.25 (S/Exp.) (ഒന്നിടവിട്ട ദിവസങ്ങളിൽ) സമയങ്ങളിൽ പയ്യന്നൂരിൽ നിന്നും, 18.40ന് കാഞ്ഞങ്ങാട് നിന്നും (S/Dlx.) ചെറുപുഴ, മൈസൂർ വഴി സർവീസുകൾ ഉണ്ട്. 18.00ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, മധുര വഴി മൾട്ടി ആക്‌സിൽ സർവീസുമുണ്ട്. 18.30ന് തിരുവനന്തപുരത്ത് നിന്നും 19.30ന് എറണാകുളത്ത് നിന്നും (S/Dlx.) ചെന്നൈയിലേക്ക് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനും:
കൺട്രോൾറൂം (24×7): മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799, ടോൾഫ്രീ - 18005994011.
ഡിപ്പോ നമ്പറുകൾ: തിരുവനന്തപുരം (9188933716), എറണാകുളം (9188933779), കോഴിക്കോട് (9188933809), കണ്ണൂർ (9188933822), ബെംഗളൂരു (9188933820).