ശബരിമല തീർത്ഥാടകർക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി |KSRTC

ശബരിമലയിലേക്ക് പോയി മടങ്ങിയെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
ksrtc
Published on

കൊല്ലം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു.

പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം പമ്പയിൽ എത്തി ശബരിമലയിലേക്ക് പോയി മടങ്ങിയെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലത്ത് നിന്ന് രാത്രി 7 മണിക്ക് ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂർ ക്ഷേത്രം, നിലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങൾ വഴി പമ്പയിൽ എത്തുന്നു.ശബരിമല ദർശനത്തിന് ശേഷം മടങ്ങും. ഒരാൾക്ക് 490 രൂപയാണ് ഈടാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com