
ആലപ്പുഴ : അഖിലേന്ത്യാ പണിമുടക്കില്‍ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
അതേ സമയം, ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ജോലിക്ക് ഹാജരായില്ലെങ്കില്‍ അന്നത്തെ വേതനം ലഭിക്കില്ല.
കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും നടത്തുമെന്ന് നേരത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും പറഞ്ഞിരുന്നു. എന്നാല്‍, യൂണിയനുകള്‍ ഇത് തള്ളിയിരുന്നു. പിന്നാലെയാണ് നിര്‍ദ്ദേശം ഉത്തരവായി ഇറങ്ങിയത്.