തിരുവനന്തപുരം : നാളത്തെ ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി യൂണിയനുകൾ പങ്കെടുക്കില്ലെന്നുള്ള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ വാദം തള്ളി സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ടി പി രാമകൃഷ്ണനും ഇടതു. സംഘടനകളും.(KSRTC to take part in National strike )
നാളെ കെ എസ് ആർ ടി സി ബസുകളും നിരത്തിലിറങ്ങില്ലെന്നും, പണിമുടക്കിൽ പങ്കെടുക്കുമെന്നും സംഘടനകൾ പറഞ്ഞു.
യൂണിയനുകൾ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്നും, മന്ത്രിയുടെ ഓഫിസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരായ സമരം കെ എസ് ആർ ടി സിയെയും ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.